Tintu C Raju
  • Home
  • Timeline
  • portfolio
  • Stories & Poems
  • Blogs
    • Blogger - Malayalam
    • ഓർമ്മക്കുറിപ്പുകൾ
    • Tech Talk - English
    • Mysterious world - Malayalam
    • Bodhi
  • Youtube Channel
  • Gallery
    • My Family & Friends
    • My Photography
  • Works of Pappa
  • charity
  • Ask Me?
  • Tintu Doodles
    • trol
    • christmas-16
    • eldhose-anet
    • smule-downloader
  • Developer Tools
    • Scraped data
    • Punching App
    • Code Challenge

Film review

എന്‍റെ സിനിമ ആസ്വാദന തലത്തില്‍ നിന്നുകൊണ്ടുള്ള 
തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണിത്.
വ്യത്യസ്ത അഭിപ്രായമുള്ളവര്‍ സദയം ക്ഷമിക്കുക.

വരത്തൻ

10/2/2018

0 Comments

 
​വളരെ  പ്രാധാന്യമുള്ള  ഒരു വിഷയത്തെ അർഹിക്കുന്ന ഗൗരവത്തോടെ  അല്പം വ്യത്യസ്തയോടെ സമീപിച്ചിരിക്കുന്നതാണ്  വരത്തൻ  എന്ന ചിത്രം.  

ഓരോ നിമിഷവും എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ഭീതിയോടെ ആദ്യപകുതിവരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞു. എന്താണ് സംഭവിക്കുക എന്താണ് കഥാഗതി എന്നൊക്കെ മനസിലാക്കാനുള്ള ചില ചൂണ്ടുപലകൾ ഇട്ടിട്ടാണ് ഓരോ രംഗങ്ങളും കടന്നു പോയത്.

ആദ്യ പകുതി ഇഴഞ്ഞു എന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു പക്ഷെ എനിക്ക് അത്തരത്തിൽ ഒരു ഫീൽ ഉണ്ടായില്ല. തികച്ചും ചിത്രത്തിലെ അന്തസത്തയ്ക്ക് ആവശ്യമായ രംഗങ്ങളായിരുന്നു എല്ലാം. അശ്ലീലമാക്കാനുള്ള സാദ്ധ്യകൾ മുഴുവനും ഉണ്ടായിട്ടും ഒരിക്കലും അത് തോന്നിപ്പിയ്ക്കാതെ , പ്രണയത്തെ വളരെ സ്വാഭാവികമായി ആവിഷ്കരിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

സദാചാര വാദികളെയോ  , ചൂഴ്ന്നു നോട്ടക്കാരെയോ ഭയക്കാതെ  ഏതുനേരത്തും ഏതു പെണ്ണിനും സുരക്ഷിതമായി  നടക്കാൻ കഴിയുന്ന ദുബായ് നഗരത്തിലെ സ്വാതന്ത്യത്തിലാണ് ചിത്രം ആരംഭിക്കുക.  പിന്നീട് നമ്മുടെ നാടിനെ വിടാതെ പിന്തുടരുന്ന കപട സദാചാരത്തിലേക്ക് കഥാഗതി മാറുമ്പോഴാണ് നമുക്ക് ആ വ്യത്യാസം വ്യക്തമാകുന്നത്.  

ഭാര്യ ഭർത്ത്യ ബന്ധത്തിലെ ഊഷമളതയും ഒളിക്കണ്ണിടാൻ കൊതിക്കുന്ന ടിപ്പിക്കൽ മലയാളി മനസുമാണ് മിക്കവാറും ചിത്രത്തിലെ ആദ്യപകുതിയിൽ  പ്രതിഫലിച്ച് നിന്നത്. 

പിൻ സീറ്റിൽ ഭർത്താവിൻ്റെ നെഞ്ചിൽ ചാരിക്കിടക്കുന്ന ഭാര്യയെ മിറർ ചെരിച്ച് വെച്ച് വെറുതെ ഒന്ന് കണ്ട് രസിക്കാൻ നോക്കുന്ന ടാക്സി ഡ്രൈവർ മുതൽ , ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് കണ്ടാൽ ഉടനെ തിളച്ചു പൊങ്ങുന്ന സദാചാര വാദവും (തങ്ങൾക്ക് കഴിയാത്തതോ കിട്ടാനിടയില്ലാത്തതോ ആയ ഒരു കാര്യം മറ്റൊരാൾക്ക്  ലഭിക്കുമ്പോഴുള്ള frustration  ) ചിത്രം ഭംഗിയായി ചർച്ച ചെയ്യുന്നുണ്ട്.  

നമ്മൾ അവഗണിക്കുന്ന ചെറിയ കാര്യങ്ങളിലൂടെ പോലും തിരക്കഥ കടന്നു പോകുന്നുണ്ട്. സാഹചര്യത്തിൻ്റെ ചെറിയ വിടവുകളിലൂടെ പോലും ഒരു പെണ്ണിൻ്റെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള പുരുഷൻ്റെ  സ്ഥായിയായ മനോബോധം ഈ ചിത്രത്തിൽ ചോദ്യ ചെയ്യപ്പെടുന്നുണ്ട്. അത് സ്‌കൂൾ ദിനങ്ങളിൽ പോലും അവൾ നേരിടുന്നതാണ്. ആൾത്തിരക്കിലും , ബസ്സിനകത്തുമൊക്കെ അവളെ മുട്ടിയുരുമ്മി കടന്നു പോകാൻ കൊതിക്കുന്ന കഴുകന്മാർ എല്ലാക്കാലത്തും ഉണ്ട്.

ചിത്രം കണ്ടിറങ്ങുമ്പോൾ നമ്മൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് , ഒരു ബസ്സ്റ്റോപ്പിലെ കഴുകൻ നോട്ടങ്ങൾ പോലും നമ്മൾ അവർക്ക് നേരെ ഉയർത്തുന്ന വെല്ലുവിളിയല്ലേ...

ഓഫീസുകളിലും പുറത്തും ഒക്കെ ഞാൻ നടത്തിയ ഒരു കൗതുകകരമായ observation ഉണ്ട്. fresh room ൽ പോകുമ്പോൾ പോലും  കൂട്ടിനു മറ്റൊരു പെൺകുട്ടിയുടെ സാന്നിധ്യം  അവർ ആഗ്രഹിക്കുന്നു. സുരക്ഷിതത്വ ബോധവും , സ്വകാര്യതയുമാണ് സ്ത്രീയുടെ അടിസ്ഥാന ആവശ്യങ്ങൾ. ബാക്കി എല്ലാം അത് കഴിഞ്ഞു മാത്രമാണ്. അവിടെയാണ് പുരുഷനും സ്ത്രീയുമായുള്ള അടിസ്ഥാന ബന്ധമുള്ളത്. അവളുടെ സുരക്ഷിതത്വത്തിൻ്റെ വാതിൽ കാവൽക്കാരനായാണ് അവൾ അച്ഛനെയും , സഹോദരനേയും , ഭർത്താവിനെയുമൊക്കെ കാണുന്നത്. ഈ ചിത്രത്തിലെ ഫഹദി ൻ്റെ കഥാപാത്രവും അതെ രീതിയിൽ കടന്നു പോകുന്നു.  അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നു എന്ന് പറയുന്നിടത്ത് ഫഹദിലെ ഭർത്താവ് പരാജയപ്പെടുന്നു.  എന്നാൽ ക്ളൈമാക്സില് അത് തിരുത്തുന്നുണ്ട് നായകൻ.  

ഓരോ ചിത്രവും കഴിയുമ്പോൾ ഫഹദിനെ കൂടുതൽ ഇഷ്ടപ്പെട്ടു വരുന്നു. വളരെ minute ആയ ഭാവപ്രകടനങ്ങളിലാണ് ഫഹദിലെ നടൻ വിജയിക്കുന്നത്. ചിത്രത്തിലെ ആദ്യ രംഗത്തിൽ  തന്നെ  അത് പ്രകടമായിരുന്നു. ആ രംഗത്തിൽ  ജോലിയും സുരക്ഷിതത്വവും നഷ്ടപ്പെടുമെന്ന തിരിച്ചറിവിനെ ഇതിലും നന്നായി ഒരാൾക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുമോ എന്നറിയില്ല. അത്ര സ്വാഭാവികമായിരുന്നു അഭിനയം.

വളരെ bold ആയ , സ്വന്തം വ്യക്തിത്വത്തെ സൂക്ഷിക്കുന്ന ഒരു മികച്ച നായികാ കഥാപാത്രത്തെ എത്രമാത്രം സ്വാഭാവികമാക്കാമോ അത്രയും സ്വാഭാവികതയോടെ അവതരിപ്പിക്കാൻ ഐശ്വര്യയ്ക്ക്  കഴിഞ്ഞിട്ടുണ്ട്. ഫഹദ്മായുള്ള   combination അത്ര perfect ആയിരുന്നു. വെറുതെ നായകന് കൂടെ കൊണ്ട് നടക്കാനുള്ള ഒരു ടൂൾ മാത്രമായിരുന്നില്ല ഇതിലെ നായിക കഥാപാത്രം.  

മറ്റു വേഷങ്ങൾ ചെയ്തവരും പ്രത്യേകിച്ച് ദിലീഷ് പോത്തൻ, ഷറഫുദീൻ ,  ചേതൻ ,  മറ്റു വില്ലൻ കഥാപാത്രങ്ങൾ എല്ലാവരും വളരെ മികച്ചു നിന്നു. 


ഷോട്ടുകളിലെ perfection , ചെറിയ കാര്യങ്ങളെ  പോലും എന്തുമാത്രം  സിനിമാറ്റിക് ആകാമോ അതിനുള്ള ശ്രമം ഇതൊക്കെ  മുൻ അമൽ നീരജ് ചിത്രങ്ങൾ പോലെ തന്നെ മികച്ചതായിരുന്നു.


ക്ളൈമാക്സിലെ സ്വാഭാവികതയില്ലാത്ത അതി ഭാവുകത്വമുള്ള സംഘട്ടനം പോലും ഒരു ക്ളീഷേ പരിവേഷത്തിലൂടെ നമ്മളെ കൊണ്ടുപോകുന്നില്ല. സ്ത്രീത്വം അപമാനിക്കപ്പെടുന്നത് കാണുമ്പോൾ ഓരോ സഹോദരനും , അച്ഛനും , ഭർത്താവിനും ഒക്കെ തോന്നുന്ന അല്ലെങ്കിൽ തോന്നേണ്ട വികാരമാണ് അതിന് കാരണമായി എനിക്ക് തോന്നിയത്.  

ഒരു പാറ്റയെ കാൽ കൊണ്ട് ഞെരിക്കുന്ന  symbolic  shot ൽ  ചിത്രം അവസാനിക്കുമ്പോൾ  പൂർണ്ണമായും ത്യപ്തിപ്പെടുത്തിയ ഒരു ചിത്രം കണ്ട സന്തോഷത്തിലായിരുന്നു.

​
NB: തികച്ചും എൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ. വിരുദ്ധ അഭിപ്രായക്കാർ സദയം ക്ഷമിക്കുക. 
0 Comments



Leave a Reply.

    Author

    Write something about yourself. No need to be fancy, just an overview.

    Archives

    October 2018
    September 2018
    July 2016
    August 2015
    June 2015
    January 2015

    Categories

    All

    RSS Feed

Powered by Create your own unique website with customizable templates.
  • Home
  • Timeline
  • portfolio
  • Stories & Poems
  • Blogs
    • Blogger - Malayalam
    • ഓർമ്മക്കുറിപ്പുകൾ
    • Tech Talk - English
    • Mysterious world - Malayalam
    • Bodhi
  • Youtube Channel
  • Gallery
    • My Family & Friends
    • My Photography
  • Works of Pappa
  • charity
  • Ask Me?
  • Tintu Doodles
    • trol
    • christmas-16
    • eldhose-anet
    • smule-downloader
  • Developer Tools
    • Scraped data
    • Punching App
    • Code Challenge